തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടിക്ക് എം എല്‍ എയുടെ ചുംബനം

Posted on: March 23, 2014 4:39 pm | Last updated: March 23, 2014 at 4:39 pm
SHARE

nagmaഹാപ്പൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടി കൂടിയായ സ്ഥാനാര്‍ഥിക്ക് എം എല്‍ എയുടെ ചുംബനം. മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ബോളിവുഡ് നടിയുമായ നഗ്മയെയാണ് കോണ്‍ഗ്രസ് എം എല്‍ എ ഗജരാജ് ശര്‍മ ചുംബിച്ചത്. ജനങ്ങള്‍ക്കിടയിലൂടെ നടന്നുപോകുന്നതിനിടെ നഗ്മയുടെ മുഖംപിടിച്ച് എം എല്‍ എ ചുംബിക്കുകയായിരുന്നു. കുപിതയായ നടി കൈതട്ടിമാറ്റി ഉടന്‍ തന്നെ ജീപ്പിലേക്ക് കയറി.

സംഭവം വിവാദമായതോടെ സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നഗ്മയെ കണ്ട് എം എല്‍ എ മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.