ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ രാജസ്ഥാനില്‍ അറസ്റ്റിലായി

Posted on: March 23, 2014 4:27 pm | Last updated: March 23, 2014 at 4:34 pm
SHARE

terroristന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ പ്രവര്‍ത്തകരെന്ന് കരുതുന്ന നാല് പേരെ രാജസ്ഥാനില്‍ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ മുജാഹിദീന്‍ കമാന്‍ഡര്‍ വഖാസ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. മോഡിയെ ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരാളെ ജോദ്പൂരില്‍ നിന്നും മറ്റു മൂന്ന് പേരെ ജയ്പൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അജ്മീര്‍ റെയില്‍വേസ്‌റ്റേഷനില്‍ വെച്ചാണ് വഖാസ് അറസ്റ്റിലായത്. പാക് സ്വദശിയാണ് 24കാരനായ ഇയാള്‍. വഖാസ് കേരളത്തില്‍ ഒളിച്ചുകഴിഞ്ഞിരുന്നതായി ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സഫോടനം നടത്താനായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് സൂചന. വഖാസ് ഇന്ത്യയില്‍ വിവിധ ഭാഗങ്ങളിലുണ്ടായ നിരവധി സ്‌ഫോടന കേസുകളില്‍ വഖാസ് പ്രതിയാണ്.