Connect with us

International

അല്‍ഖാഇദക്കെതിരായ വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന് പാക് പത്രം വെട്ടിമാറ്റി

Published

|

Last Updated

ഇസ്ലാമാബാദ്: പാക്കിസ്ഥാനും അല്‍ ഖാഇദയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അമേരിക്കന്‍ പത്രമായ ഇന്റര്‍നാഷണല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ദീകരിച്ച വാര്‍ത്ത പാക് പത്രം സെന്‍സര്‍ ചെയ്തു. ന്യൂയോര്‍ക്ക് ടൈംസ്് പാക്കിസഥാനില്‍ വിതരണം ചെയ്യുന്നതിന് കരാറെടുത്ത പ്രാദേശിക പത്രമായ എക്‌സ്പ്രസ് ട്രിബ്യൂണാണ് അല്‍ഖാഇദ വാര്‍ത്ത ഒഴിവാക്കി പത്രം അച്ചടിച്ചത്്. ഒന്നാം പേജില്‍ മുക്കാല്‍ ഭാഗത്തോളം ഭാഗം വാര്‍ത്തയില്ലാതെ ഒഴിഞ്ഞുകിടക്കുന്ന രീതിയിലാണ് ഇന്നലെ ഇന്റര്‍നാഷണല്‍ ന്യൂയോര്‍ക്ക് ടൈംസ് പാക്കിസ്ഥാനില്‍ പുറത്തിറങ്ങിയത്. 9000 കോപ്പി പത്രമാണ് പാക്കിസ്ഥാനില്‍ ന്യൂയോര്‍ക്ക് ടൈംസിനുള്ളത്.

തങ്ങളുടെ അനുവാദം കൂടാതെയാണ് പാക് പത്രം ഒന്നാം പേജില്‍ നിന്ന് വാര്‍ത്ത വെട്ടിമാറ്റിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് വക്താവ് എയ്‌ലീന്‍ മുര്‍ഫി പറഞ്ഞു. നേരത്തെ തീവ്രവാദികളുടെ ആക്രമണത്തിന് പാക് പത്രം ഇരയായിരുന്നു. പ്രാദേശികമായ സമ്മര്‍ദമായിരിക്കും വാര്‍ത്ത ഒഴിവാക്കാന്‍ പത്രത്തെ പ്രേരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ഇതാദ്യമായല്ല ന്യൂയോര്‍ക്ക് ടൈംസിനെ സെന്‍സര്‍ ചെയ്യുന്നത്. മുമ്പ് ചൈനയില നടക്കുന്ന വ്യഭിചാരത്തെയും പെണ്‍വാണഭത്തെയും കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയും സെന്‍സര്‍ ചെയ്യപ്പെട്ടിരുന്നു. മറ്റു രാജ്യങ്ങളിലും പലപ്പോഴായി ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Latest