സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്

Posted on: March 23, 2014 10:13 am | Last updated: March 24, 2014 at 12:05 pm
SHARE

taroor and sunandaന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ഡോ. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ചത് വിഷം ഉള്ളില്‍ ചെന്നല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് ഡല്‍ഹി പോലീസിന് ലഭിച്ചു.

അതേസമയം മരുന്നുകളുടെ അമിതോപയോഗമാകാം മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുനന്ദയുടെ പോസ്റ്റ്‌മോര്‍്ട്ടം നടത്തിയ എയിംസിലെ ഡോക്ടര്‍മാരുടെ അഭിപ്രായം പോലീസ് തേടും.

ജനവരി 17-ന് രാത്രി ഒമ്പതുമണിയോടെയാണ് ന്യൂഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയിലാണ് സുനന്ദപുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.