എസ് വൈ എസ് യൂത്ത് കോണ്‍ഫറന്‍സ് പ്രഖ്യാപനം നടത്തി

Posted on: March 23, 2014 12:32 am | Last updated: March 23, 2014 at 12:32 am
SHARE

പട്ടാമ്പി: യൗവനം നാടിനെ നിര്‍മിക്കുന്നുവെന്ന പ്രമേയത്തില്‍ എസ് വൈ എസ് മിഷന്‍ 14ന്റെ ഭാഗമായുള്ള പട്ടാമ്പി സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് പ്രഖ്യാപനം ജില്ലാ സെക്രട്ടറി സുലൈമാന്‍ മുസ്‌ലിയാര്‍ ചുണ്ടമ്പറ്റ നിര്‍വഹിച്ചു.
മെയ് 9,10 തീയതികളില്‍ പട്ടാമ്പിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി നിലവില്‍ വന്നു. സമസ്ത പട്ടാമ്പി താലുക്ക് പ്രസിഡന്റ് കെ വി അബൂബക്കര്‍ മുസ്‌ലിയാര്‍, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ഉമര്‍ ഓങ്ങല്ലൂര്‍, ഹനീഫ ഫൈസി നെല്ലിക്കാട്ടിരി, സൈനുദ്ദീന്‍ പൂവ്വക്കോട്, മുഹമ്മദ് മുസ്‌ലിയാര്‍ ചൂരക്കോട്, അബ്ദുല്‍ഖാദിര്‍ ഹാജി ശങ്കരമംഗലം എന്നിവരടങ്ങുന്ന ഉപദേശക സമിതിയും നിലവില്‍ വന്നു. മുഹമ്മദലി ചെയര്‍മാനും സിദ്ദീഖ് മുസ്‌ലിയാര്‍ ഓങ്ങല്ലൂര്‍ ജനറല്‍ കണ്‍വീനറും സിദ്ദീഖ് മാസ്റ്റര്‍ ട്രഷറുമായ 501 അംഗ സംഘാടക സമിതി നിലവില്‍ വന്നു. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.