എം ജെ അക്ബര്‍ ബി ജെ പിയില്‍

    Posted on: March 23, 2014 12:06 am | Last updated: March 23, 2014 at 12:13 am
    SHARE

    mj akbarന്യൂഡല്‍ഹി: എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ എം ജെ അക്ബര്‍ ബി ജെ പിയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ സാന്നിധ്യത്തിലാണ് എം ജെ അക്ബറിന്റെ പാര്‍ട്ടി പ്രവേശം. 1989ല്‍ കോണ്‍ഗ്രസ് വക്താവായ അക്ബര്‍ ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ബീഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിരുന്നു. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു. അക്ബറിനെ ബി ജെ പിയുടെ വക്താവാക്കിയേക്കുമെന്ന് സൂചനയുണ്ട്. കായിക, ചലച്ചിത്ര, സാഹിത്യ മേഖലകളില്‍ നിന്ന് നിരവധി പേര്‍ ബി ജെ പിയിലേക്ക് വരുന്നുണ്ടെന്ന് അക്ബറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത ശേഷം രാജ്‌നാഥ് സിംഗ് പറഞ്ഞു.