വികസനം പറഞ്ഞ് എന്‍ കെ സിംഗ് ബി ജെ പിയില്‍

    Posted on: March 23, 2014 12:08 am | Last updated: March 23, 2014 at 12:08 am
    SHARE

    nk singhന്യൂഡല്‍ഹി: ജെ ഡി യു നേതാവും എം പിയുമായ എന്‍ കെ സിംഗ് ബി ജെ പിയില്‍ ചേര്‍ന്നു. രാജ്യസഭയിലെ ജെ ഡി യുവിന്റെ പ്രതിനിധിയാണ് അദ്ദേഹം. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് കഴിഞ്ഞ ദിവസം കത്തിലൂടെ സിംഗ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അറിയിച്ചിരുന്നു. ബീഹാറിലെ സാഹചര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് സിംഗ് പാര്‍ട്ടി വിട്ടത്. ബി ജെ പിക്ക് കൂടുതല്‍ വികസനം നടപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
    ബീഹാര്‍ മുഖ്യമന്ത്രി വികസനത്തേക്കാള്‍ രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി സമയം കളയുകയാണെന്ന് അദ്ദേഹം പറഞ്ഞു. 73 കാരനായ സിംഗ് 2008 മുതലാണ് ജെ ഡി യുവില്‍ അംഗമായത്. രാഷ്ട്രീയത്തിലെത്തും മുമ്പ് റവന്യൂ സെക്രട്ടറിയായിരുന്നു അദ്ദേഹം. രണ്ട് മാസം മുമ്പ് ഇദ്ദേഹത്തെ വീണ്ടും രാജ്യസഭാ എം പിയാക്കാനുള്ള നിര്‍ദേശത്തെ ബീഹാര്‍ മുഖ്യമന്ത്രി എതിര്‍ക്കുകയും ചെയ്തിരുന്നു.