ടി ജെ ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കും

Posted on: March 22, 2014 10:14 pm | Last updated: March 24, 2014 at 6:24 am
SHARE

tj josephതൊടുപുഴ: പ്രൊഫ. ടി ജെ ജോസഫിനെ തൊടുപുഴ ന്യൂമാന്‍സ് കോളജില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ കോതമംഗലം രൂപതയുടെതാണ് തീരുമാനം. ഈ മാസം വിരമിക്കാനിരിക്കെ, അദ്ദേഹത്തെ ജോലിയില്‍ തിരികെ പ്രവേശിക്കാനനുവദിച്ചില്ലെങ്കില്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ചോദ്യപേപ്പര്‍ സംഭവത്തില്‍ പ്രൊഫ. ടി ജെ ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടും സഭ അദ്ദേഹത്തെ ജോലിയില്‍ പ്രവേശിപ്പിക്കാത്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തത്. ജോലിയില്‍ തിരിച്ചെടുക്കാമെന്ന ധാരണയില്‍ നിന്ന് മാനേജ്‌മെന്റ് പിന്മാറിയത് അദ്ദേഹത്തിന്റെ കുടുംബത്തെ മാനസികമായി തകര്‍ക്കുകയായിരുന്നു. ഇത്തരം വിമര്‍ശനങ്ങല്ക്കിടയിലാണ് മാനേജ്‌മെന്റ് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കുന്നത്.