പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ അദ്ധ്യാപകന്‍മാര്‍ പീഡിപ്പിച്ചതായി പരാതി

Posted on: March 22, 2014 8:00 pm | Last updated: March 23, 2014 at 10:21 am
SHARE

rapeതിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ അദ്ധ്യാപകന്‍മാര്‍ പീഡിപ്പിച്ചതായി പരാതി.തിരുവനന്തപുരം കാട്ടാക്കട് ചെമ്പൂര്‍ എല്‍ എം എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് മൂന്ന് അദ്ധ്യാപകര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. സ്‌കൂളിലെ എന്‍ എസ് എസ് ക്യാമ്പിന്റെ മറവിലും പീഡനം നടന്നതായി ആരോപണമുണ്ട്.

ട്യൂഷന്‍ ക്ലാസിലെ അദ്ധ്യാപകനോടാണ് കുട്ടികള്‍ ആദ്യം പരാതിപ്പെട്ടത്. അദ്ധ്യാപകന്‍ പരാതി ജില്ലയിലെ ശിശു ക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമിതി നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് ബോധ്യമാവുകയായിരുന്നു. കൊമേഴ്‌സ് വിഭാഗത്തിലെ അക്കൗണ്ടന്‍സി അദ്ധ്യാപകന്‍ നിരവധി കുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

പാവപ്പെട്ട കുട്ടികള്‍ക്ക് ലാപ്‌ടോപ്പ്, ചുരിദാര്‍, സാമ്പത്തിക സഹായം തുടങ്ങിയവ നല്‍കി പ്രലോഭിപ്പിച്ചാണ് പീഡനത്തിനിരയാക്കിയിരുന്നത്. മറ്റു രണ്ട് അദ്ധ്യാപകര്‍ കൂടി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികള്‍ പരാതി നല്‍കിയതോടെ അദ്ധ്യാപകരെ കുറിച്ചോ അധികൃതരെ കുറിച്ചോ പരാതിയില്ലെന്ന് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് എഴുതി വാങ്ങി. മാത്രമല്ല സ്‌കൂളിലെ ഹെല്‍പ് ഡെസ്‌കില്‍ കുട്ടികള്‍ പരാതിപ്പെട്ടിട്ടില്ലെന്ന് ഹെല്‍പ് ഡെസ്‌ക് ചുമതലയുള്ള അദ്ധ്യാപികയില്‍ നിന്നും എഴുതിവാങ്ങിയിരുന്നു.