Connect with us

International

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റിന്റെ സംഭാഷണ രേഖകള്‍ പുറത്ത്

Published

|

Last Updated

ക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ കോ-പൈലറ്റും കണ്‍ട്രോള്‍ ടവറുമായി നടത്തിയ സംഭാഷണത്തിന്റെ രേഖകള്‍ പുറത്തുവിട്ടു. മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12.15നാണ് കോ-പൈലറ്റുമായുള്ള ആശയ വിനിമയം തുടങ്ങിയത്. പുലര്‍ച്ചെ 1.15ന് വിമാനം സൗത്ത് ചൈനാ കടലിന് മുകളിലെത്തിയപ്പോഴാണ് അവസാന സന്ദേശമെത്തിയത്. “ആള്‍ റൈറ്റ്..ഗുഡ് നൈറ്റ്” എന്നതായിരുന്നു അവസാനമായി ലഭിച്ച സന്ദേശം.

സന്ദേശം സ്വാഭാവികമായി തോന്നാമെങ്കിലും ചില കാര്യങ്ങള്‍ സംശയാസ്പദമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പുലര്‍ച്ചെ 1.7ന് വിമാനത്തില്‍ നിന്ന് ലഭിച്ച സന്ദേശ പ്രകാരം വിമാനം 35,000 അടി ഉയരത്തിലാണെന്നാണ് പറയുന്നത്. എന്നാല്‍ ആറ് മിനിറ്റിന് ശേഷവും ഇതേ സന്ദശമാണ് വിമാനത്തില്‍ നിന്ന് വന്നത്.

വിമാനത്തിന്റെ തിരോധാനത്തിന് കാരണം പെട്ടന്നുണ്ടായ അപകടമോ അട്ടിമറിയോ ആണെന്നാണ് അധികൃതര്‍ കരുതുന്നത്. അതിനിടെ വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന ഭാഗങ്ങള്‍ തങ്ങളുടെ സാറ്റലൈറ്റില്‍ പതിഞ്ഞതായി ചൈനീസ് അധികൃതര്‍ പറഞ്ഞു.