അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ പേര് മാറ്റുമെന്ന് വൈക്കോ

Posted on: March 22, 2014 5:26 pm | Last updated: March 23, 2014 at 1:09 am
SHARE

india governmentചെന്നൈ: വിജയിക്കുന്നതിനായി സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും വൈവിധ്യമാര്‍ പ്രചാരണ തന്ത്രങ്ങളുടെ പയറ്റുന്ന കാലമാണ് തിരഞ്ഞെടുപ്പ് കാലം. ഏറെ വ്യത്യസ്തമായ വാഗ്ദാനവുമായാണ് എം ഡി എം കെ നേതാവ് വൈക്കോ രംഗത്തെത്തിയിരിക്കുന്നത്. അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ പേരുതന്നെ മാറ്റുമെന്നാണ് വൈക്കോയുടെ വാഗ്ദാനം. ഇന്ത്യയുടെ പേര് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യ എന്നാക്കി മാറ്റുമെന്ന് എം ഡി എം കെ പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നത്.

ഇന്ത്യയുടെ ഭരണഘടന ഫെഡറല്‍ ഭരണരീതിയാണ് വാഗ്ദാനം ചെയ്യുന്നത്. നാനാത്വത്തില്‍ ഏകത്വവും ഇവിടെ അംഗീകരിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യ എന്ന പേരാകും രാജ്യത്തിന് കൂടുതല്‍ ചേരുക എന്നാണ് വൈക്കോയുടെ വിശദീകരണം. രാജ്യത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനും പേരുമാറ്റം ആവശ്യമാണെന്ന് വൈക്കോ പറഞ്ഞു.