Connect with us

International

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ ചൈനീസ് സാറ്റലൈറ്റ് കണ്ടെത്തി

Published

|

Last Updated

ബീജിംഗ്: കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന ഭാഗങ്ങള്‍ ചൈനീസ് സാറ്റലൈറ്റ് കണ്ടെത്തി. 22 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള വസ്തു ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് കണ്ടെത്തിയത്. പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനായി മലേഷ്യന്‍ കപ്പലുകള്‍ തിരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടാന്‍ ചൈന തയ്യാറായിട്ടില്ല.

വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വ്യാഴാഴ്ച്ച പറഞ്ഞിരുന്നു. നോര്‍വീജിയന്‍ കപ്പലടക്കം പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം തിരച്ചില്‍ തുടരാന്‍ കഴിഞ്ഞിരുന്നില്ല.

ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പോവുകയായിരുന്ന എം എച്ച് 370 എന്ന മലേഷ്യന്‍ വിമാനം മാര്‍ച്ച് എട്ടിനാണ് കാണാതായത്.