പാക്കിസ്ഥാനില്‍ വാഹനാപകടത്തില്‍ 35 മരണം

Posted on: March 22, 2014 4:54 pm | Last updated: March 23, 2014 at 10:21 am
SHARE

accidentഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ രണ്ട് ബസ്സുകളും പെട്രോള്‍ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. അമിത വേഗത്തില്‍ വന്ന ബസ്സുകള്‍ എതിര്‍ ദിശയില്‍ വന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച ഉടന്‍ തന്നെ ആദ്യത്തെ ബസ്സിന് തീപ്പിടിക്കുകയായിരുന്നു. ബസ്സിനുള്ളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ യാത്രക്കാര്‍ വെന്തുമരിക്കുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകട സമയത്ത് പ്രദേശത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന ആറ് നാവിക സേനാ അംഗങ്ങളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്.