കിടക്കയില്‍ മൂത്രമൊഴിച്ചതിന് പിഞ്ചു കുഞ്ഞിന് മാതാവിന്റെ ക്രൂര മര്‍ദ്ദനം

Posted on: March 22, 2014 10:51 am | Last updated: March 22, 2014 at 4:45 pm
SHARE

child-attakedപെരിന്തല്‍മണ്ണ: കിടക്കയില്‍ മൂത്രമൊഴിച്ചതിന് പിഞ്ചുകുഞ്ഞിന് മാതാവിന്റെ ക്രൂരമര്‍ദ്ദനം. കുഞ്ഞിനെ മര്‍ദ്ദിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ പാലോളിപ്പറമ്പില്‍ താമസിക്കുന്ന അസം സ്വദേശികളായ മുഹമ്മദ് ഷഹനാസ് ദമ്പതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം കുഞ്ഞിനെ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് ചൈല്‍ഡ് ലൈനിലും പോലീസിലും വിവരമറിയിച്ചത്.

തെങ്ങിന്‍ പട്ടകൊണ്ടുള്ള അടിയേറ്റ കുഞ്ഞിന്റെ തലക്ക് മുറിവും മുതുകില്‍ വലിയ പാടുമുണ്ട്. കുഞ്ഞിന് സംസാര ശേഷിക്ക് തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന് വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയ ശേഷം കോഡൂര്‍ ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.