സീറ്റ് നിഷേധം: ജസ്വന്ത് സിംഗ് ബി ജെ പി വിടുന്നു

Posted on: March 22, 2014 3:10 pm | Last updated: March 22, 2014 at 3:10 pm
SHARE

jaswanth singhന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് ജസ്വന്ത് സിംഗ് പാര്‍ട്ടി വിടാനൊരുങ്ങുന്നു. രാജസ്ഥാനിലെ ബാര്‍മര്‍ സീറ്റ് വേണമെന്നായിരുന്നു ജസ്വന്ത് സിംഗ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സീറ്റ് നല്‍കാന്‍ ബി ജെ പി നേതൃത്വം തയ്യാറായിരുന്നില്ല.

കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് മാറിയ മുന്‍ എം പി സോനാറാം ചൗധരിയാണ് ബാര്‍മര്‍ സീറ്റില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയുടെ നിലപാടാണ് ജസ്വന്ത് സിംഗിന് വിനയായത്. ജാട്ട് സമുദായത്തില്‍ പെട്ട സോനാറാം ചൗധരിയെ നിര്‍ത്തിയാല്‍ ജാട്ട് വിഭാഗത്തിന്റെ വോട്ട് ലഭിക്കുമെന്നുമാണ് ബി ജെ പി നേതൃത്വത്തിന്റെ പ്രതീക്ഷ.

വാജ്‌പെയ് മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജസ്വന്ത് സിംഗ്. അതിനിടെ ബാര്‍മര്‍ സീറ്റില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ജസ്വന്ത് സിംഗ് ഭീഷണി മുഴക്കിയിട്ടുണ്ട്.