Connect with us

Malappuram

മൈലാടിയില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് അനുമതി

Published

|

Last Updated

കോട്ടക്കല്‍: മൈലാടിയില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയായി. ശുചിത്വ മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.
വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. നിലവിലെ ഖരമാലിന്യപ്ലാന്റിനകത്താണ് ഇതും സ്ഥാപിക്കുക. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് 25ന് ചേരുന്ന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്. ഹോട്ടലുകള്‍, ഹോസ്പിറ്റല്‍, ലോഡ്ജ്, ഹോസ്റ്റല്‍ തുടങ്ങിയവയില്‍ നിന്നുള്ള മലിന ജലമാണ് പ്ലാന്റില്‍ സംസ്‌കരിക്കുക.
പ്ലാന്റിലേക്ക് മലിന ജലം എത്തിക്കാന്‍ ടാങ്കര്‍ ലോറി ഏര്‍പ്പെടുത്തണമെന്നാണ് ഒരു വ്യവസ്ഥ. ഒരു ദിവസം 10000 ലിറ്റര്‍ മലിനജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ട്രീറ്റ് മെന്റ് പ്ലാന്റ് പൊതു സ്ഥലത്ത് സ്ഥാപിക്കാന്‍ അനുമതിയുണ്ട്. വേസ്റ്റ് വാട്ടര്‍ ട്രീറ്റ് മെന്റ് പ്ലാന്റ് നിര്‍മാണത്തിന് വ്യാപാരികളില്‍ നിന്നും തുകഈടാക്കാനാണ് നിര്‍ദേശം.
50 സെന്റ് സ്ഥലം ഇതിനായി വാങ്ങാനും അനുമതിയുണ്ട്. ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍ എന്നിവിടങ്ങളില്‍ ഓണ്‍ സൈറ്റ് ട്രീറ്റ് മെന്റ് ഫിസിലിറ്റീസ് നിര്‍മിക്കാന്‍ ഈ സ്ഥാപങ്ങളോട് ആവശ്യപ്പെടണമെന്ന ഒരു നിര്‍ദേശവും സര്‍ക്കാര്‍ വെച്ചിട്ടുണ്ട്.
നിലവില്‍ നഗരസഭയുടെ മാലിന്യപ്ലാന്റിനെതിരെ പ്രദേശവാസികള്‍ സമര രംഗത്തായിരിക്കെ ഇതെ സ്ഥലത്ത് തന്നെ മറ്റൊരു പ്ലാന്റുംകൂടി നഗരസഭ നിര്‍മിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ നീക്കാനാണ് ഒരുങ്ങുന്നത്. അതെ അവസരത്തില്‍ മാലിന്യം കത്തിക്കാന്‍ ഇവിടെ ഇന്‍സിനേറ്റര്‍ സ്ഥാപിക്കാന്‍ നഗരസഭ കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

 

Latest