വി എസ് ഉടഞ്ഞ വിഗ്രഹമെന്ന് രമേശ് ചെന്നിത്തല

Posted on: March 22, 2014 12:32 pm | Last updated: March 23, 2014 at 1:09 am
SHARE

chennithalaതിരുവനന്തപുരം: വി എസ് അച്ചുതാനന്ദന്‍ ഉടഞ്ഞ വിഗ്രഹമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഎസിന്റെ പതനമാണ് കാണുന്നതെന്നും ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐക്ക് വിട്ടത് വിഎസിന്റെ കത്ത്കൂടി പരിഗണിച്ചാണെന്നും ചെന്നിത്തല പറഞ്ഞു. കത്തിലെ ആവശ്യങ്ങളില്‍ ഇപ്പോഴും വിഎസ് ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണോ ഇപ്പോള്‍ വിഎസിനെന്നും ചെന്നിത്തല ചോദിച്ചു.