Connect with us

Kerala

ടിപിയെ ഇറച്ചിവിലക്ക് വിറ്റത് തിരുവഞ്ചൂര്‍: വിഎസ്

Published

|

Last Updated

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരനെ വിഎസ് ഇറച്ചി വിലയ്ക്ക് വിറ്റെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്ക് വിഎസ് അച്യുതാനന്ദന്റെ മറുപടി. ടിപിയെ ഇറച്ചി വിലക്ക് വിറ്റത് തിരുവഞ്ചൂരാണെന്ന് വിഎസ് പറഞ്ഞു. ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച് പുസ്തകമെഴുതി വിറ്റ് തിരുവഞ്ചൂര്‍ കാശുണ്ടാക്കിയെന്നും വിഎസ് ആരോപിച്ചു. ടിപി കേസില്‍ ഏറ്റവും ഒടുവില്‍ കൂറുമാറിയ വ്യക്തി വിഎസ് ആണെന്ന് തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. വിഎസിന്റേത് നിലവാരമില്ലാത്ത നിലപാടാണെന്നും ടിപിയെ വിഎസ് ഇറച്ചി വിലയ്ക്ക് വിറ്റെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു. ടിപി വധക്കേസില്‍ മാധ്യമങ്ങള്‍ക്കെതിരെയും വിഎസ് രംഗത്തെത്തി. കേസിലെ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും വിഎസ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ടിപി വധക്കേസ് കൃഷിയായി മാറിയെന്നും വിഎസ് പറഞ്ഞു. വധഭീഷണി ഉണ്ടെന്ന് ടിപി മുഖ്യമന്ത്രിയേയും മുല്ലപ്പള്ളി രാമചന്ദ്രനേയും അറിയിച്ചിരുന്നു.കേസിലെ സിബിഐ അന്വേഷണം മുറപോലെ നടക്കണം. കേസില്‍ ഫയാസ് ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.