അനധികൃത പണം: 38,38,490 രൂപ പിടിച്ചെടുത്തു

Posted on: March 22, 2014 10:59 am | Last updated: March 22, 2014 at 10:59 am
SHARE

മലപ്പുറം: തിരഞ്ഞെടുപ്പിനോടുബന്ധിച്ച് അനധികൃത പണം കടത്ത് തടയുന്നതിനായി രൂപവത്കരിച്ച ഫ്‌ളൈയിംഗ് സ്‌ക്വാഡ് 20,21 തീയതികളിലായി 38,38,490 രൂപ പിടിച്ചെടുത്തതായി ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു. 20 ന് ഏറനാട് താലൂക്കിലെ സ്‌ക്വാഡാണ് മഞ്ചേരി – അരീക്കോട് റോഡില്‍ പുല്ലൂരില്‍ വെച്ച് മാരുതി കാറില്‍ യാത്ര ചെയ്തിരുന്ന വ്യക്തിയില്‍ നിന്നും രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. നിലമ്പൂര്‍ താലൂക്കില്‍ കാളികാവ് – കരുവാരക്കുണ്ട് റോഡില്‍ ജീപ്പില്‍ യാത്ര ചെയ്തിരുന്ന വ്യക്തിയില്‍ നിന്നും 1,50,000 രൂപയും പിടിച്ചെടുത്തു.
ഇന്നലെ തിരൂര്‍ – താനൂര്‍ റോഡില്‍ കമ്പനിപടിയില്‍ സ്‌കൂട്ടിയില്‍ യാത്ര ചെയ്തിരുന്ന വ്യക്തിയില്‍ നിന്നും തിരൂര്‍ താലൂക്കിലെ സ്‌ക്വാഡ് 2,95,490 രൂപ പിടിച്ചെടുത്തു. പണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആദായനികുതി വകുപ്പിന് കൈമാറിയിട്ടുണ്ട്.