എല്‍ ഡി എഫ് സ്വതന്ത്രനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്

    Posted on: March 22, 2014 1:57 am | Last updated: March 22, 2014 at 12:59 am
    SHARE

    etമലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് വിമതനും എല്‍ ഡി എഫ് സ്വതന്ത്രനുമായ വി അബ്ദുര്‍റഹ്മാനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോര്‍ഡ്. പൊന്മുണ്ടം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരില്‍ വയലത്തൂരിലെ മൂന്നിടങ്ങളിലാണ് അബ്ദുര്‍റഹ്മാന് അനുകൂലമായി ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നത്. വികസന മുരടിപ്പ് മാറ്റാന്‍ വി അബ്ദുര്‍റഹ്മാനെ വിജയിപ്പിക്കുക, പൊന്നാനി പ്രതീക്ഷിക്കുന്ന സ്വതന്ത്ര മതേതര സ്ഥാനാര്‍ഥി എന്നിങ്ങനെയാണ് ഫഌക്‌സ് ബോര്‍ഡിലെ വാക്യങ്ങള്‍. ബോര്‍ഡ് നീക്കം ചെയ്യുന്നതിനെച്ചൊല്ലി പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
    മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലീഗ് പോര് ഏറ്റവും ശക്തമായ പ്രദേശമാണ് വൈലത്തൂര്‍. മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഇരു നേതൃത്വവും ആവര്‍ത്തിക്കുമ്പോഴാണ് ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. മുന്‍ കെ പി സി സി അംഗവും തിരൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായിരുന്ന അബ്ദുര്‍റഹ്മാനിലൂടെ ഒരുവിഭാഗം കോണ്‍ഗ്രസ് വോട്ടുകള്‍ മറിക്കാമെന്ന ഇടതുക്യാമ്പിന്റെ പ്രതീക്ഷകളെ സാധൂകരിക്കുന്ന നീക്കങ്ങളാണ് യൂത്ത് കോണ്‍ഗ്രസില്‍ നിന്നുണ്ടായതെന്ന ആക്ഷേപം യു ഡി എഫില്‍ ഉയര്‍ന്നിട്ടുണ്ട്.