ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

Posted on: March 22, 2014 1:46 am | Last updated: March 23, 2014 at 1:08 am
SHARE

AP I IND INDIA RAILWAY BUDGETതിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. ചങ്ങനാശേരിക്കും ചെങ്ങന്നൂരിനും ഇടയില്‍ നടക്കുന്ന അറ്റകുറ്റപ്പണി അവസാനിക്കും വരെയാണ് സമയ മാറ്റം. ഈ മാസം 24 മുതല്‍ അടുത്ത മാസം 13 വരെയുള്ള കാലയളവില്‍ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിലയിരിക്കും സമയമാറ്റം ഉണ്ടാവുക. ട്രെയിനുകളുടെ പേരും പുനഃക്രമീകരിച്ച സമയവും ചുവടെ.
തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ്-രാത്രി 11 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസ്- രാത്രി 10.45ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍-രാവിലെ 6.15 നായിരിക്കും പുറപ്പെടുക. ഇതിനു പുറമെ വ്യാഴാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ബിക്കാനീര്‍-കൊച്ചുവേളി എക്‌സ്പ്രസും തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ഭവനഗര്‍-കൊച്ചുവേളി എക്‌സ്പ്രസും ചിങ്ങവനം സ്റ്റേഷനിലോ ചങ്ങനാശേരിയിലോ ഒന്നര മണിക്കൂര്‍ നിര്‍ത്തിയിടും. ഇതിനു പുറമെ കന്യാകുമാരി-ബംഗളൂരൂ, പരശുറാം എക്‌സ്പ്രസുകള്‍ക്ക് തൃപ്പൂണിത്തുറയില്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ചതായും പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസിന് നിലവില്‍ കളമശേരിയിലും ഇടപ്പള്ളിയിലും അനുവദിച്ച താത്കാലിക സ്റ്റോപ്പുകള്‍ നിലനിര്‍ത്താനും തീരുമാനിച്ചതായും റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.