കാട്ടുതീ: ഗ്രാമവാസികളുടെ ആശങ്കക്ക് വിരാമമായില്ല

Posted on: March 22, 2014 12:45 am | Last updated: March 22, 2014 at 12:45 am
SHARE

കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളില്‍ തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളിലുണ്ടായ കാട്ടുതീ ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞദിവസം വനംമന്ത്രി സ്ഥലം സന്ദര്‍ശിച്ച് പല ഉറപ്പുകളും നല്‍കിയെങ്കിലും ഗ്രാമവാസികളുടെ ആശങ്ക വിട്ടുമാറിയിട്ടില്ല.
ഗ്രാമത്തോട് ചേര്‍ന്ന് ഉണങ്ങി നില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍ ഒരു തീപൊരിവീണാല്‍ തീ ഗോളമായി മാറുന്നവയാണ്. ജനവാസമുള്ള വനമേഖലയിലെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള മുളങ്കൂട്ടങ്ങള്‍ മുറിച്ചു നീക്കണമെന്ന് പ്രദേശവാസികള്‍ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇതിനു വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കാട്ടുതീ അണക്കുന്നതിനുള്ള സംവിധാനം വനംവകുപ്പിലില്ലാത്തതും പലയിടങ്ങളിലും ഫയര്‍ ലൈനുകള്‍ തീര്‍ത്തിട്ടില്ലാത്തതും കാട്ടുതീ പടരാന്‍ കാരണമാകുന്നുണ്ട്. ഫയര്‍ഫോഴ്‌സിന്റെ വലിയ വാഹനങ്ങള്‍ വനത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് ചെന്ന് തീ അണക്കാന്‍ സൗകര്യമില്ലാത്തതും തീ പടരാന്‍ കാരണമാവുന്നുണ്ട്. വനമേഖലിയല്‍ താമസിക്കുന്നവരുടെ സുരക്ഷക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.