പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം

Posted on: March 21, 2014 10:12 pm | Last updated: March 22, 2014 at 12:01 am
SHARE

1522057_735121586520112_1469143212_nമിര്‍പൂര്‍: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ മറികടക്കുകയായിരുന്നു.

റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കു കാട്ടിയ സ്പിന്നര്‍മാരാണ് പാക് സ്‌കോര്‍ 130ല്‍ ഒതുക്കിയത്. നേരത്തെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം. സ്‌കോര്‍ ഒമ്പത് റണ്‍സിലെത്തി നില്‍ക്കെ ഒരു റണ്‍സെടുത്ത കമ്രാന്‍ അക്മലിനെ ഭുവനേശ്വര്‍ കുമാര്‍ റണ്ണൗട്ടാക്കിയതോടെയാണ് പാകിസ്ഥാന്റെ തകര്‍ച്ച ആരംഭിക്കുന്നത്. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. പാക് നിരയില്‍ അഹ്മദ് ഷെഹ്‌സാദും(22) ഉമര്‍ അക്മലും(33) അവസാനത്തില്‍ ഷൊഹൈബ് മക്‌സൂദുമാണ്(21) മെച്ചപ്പെട്ട സ്‌കോര്‍ നേടിയത്.