Connect with us

Ongoing News

ട്വിറ്ററിന് എട്ട് വയസ്സ്; ആദ്യ ട്വീറ്റ് അറിയാന്‍ പുതിയ സംവിധാനം

Published

|

Last Updated

മൈക്രോബ്ലോഗിംഗ് രംഗത്തെ അതികായകരായ ട്വിറ്ററിന് ഇന്ന് എട്ട് വയസ്സ് പൂര്‍ത്തിയായി. 2006 മാര്‍ച്ച് 21നാണ് ട്വിറ്റര്‍ ആരംഭിച്ചത്. Just Setting up my twtr ഇതായിരുന്നു ട്വിറ്ററിലെ ആദ്യ ട്വീറ്റ്. ട്വീറ്റ് ചെയ്തത് സ്ഥാപകന്‍ ജാക്ക് ഡ്വാര്‍സി തന്നെ.

2006ല്‍ ട്വിറ്റര്‍ ആരംഭിച്ചപ്പോള്‍ വെറും 140 അക്ഷരങ്ങള്‍ മാത്രമുള്ള ഒരു സന്ദേശം മാത്രമായിരുന്നു ട്വിറ്റ്. എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ജനങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ കണ്ടെത്താനും സ്വയം അടയാളപ്പെടുത്താനുമുള്ള മാര്‍മായി ട്വിറ്റര്‍ മാറി – ട്വിറ്ററിന്റെ ഇന്ത്യന്‍ മാര്‍ക്കറ്റ് ഡയറക്ടര്‍ റിഷി ജയ്റ്റ്‌ലി പറഞ്ഞു.

siraj twit

സിറാജിന്റെ ആദ്യ ട്വീറ്റ്

എട്ടാം വര്‍ഷത്തോടനുബന്ധിച്ച് ട്വിറ്റര്‍ പുതിയ സംവിധാനം ആരംഭിച്ചു. നിങ്ങളുടെ ആദ്യ ട്വീറ്റ് എന്തെന്നറിയാനുള്ള സംവിധാനമാണ് ആരംഭിച്ചത്. ഇതിനായി first-tweets.com എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുകയാണ് വേണ്ടത്. തുടര്‍ന്ന് നിങ്ങളുടെ യൂസര്‍ നെയിം നല്‍കിയാല്‍ ആദ്യ ട്വീറ്റ് കാണാം. ഈ ട്വീറ്റ് റിട്വീറ്റ് ചെയ്യണമെങ്കില്‍ അതിനും ഈ വെബ്‌സൈറ്റില്‍ തന്നെ സംവിധാനമുണ്ട്.

നിങ്ങളുടെ മാത്രമല്ല. ട്വിറ്റര്‍ ഉപയോഗിക്കുന്ന ആരുടെയും ആദ്യ ട്വീറ്റ് ഇതുവഴി കാണാന്‍ കഴിയും. ഇതിനായി അവരുടെ യൂസര്‍ നെയിം അടിച്ചാല്‍ മതി.

Latest