സുരേഷ് കല്‍മാഡി ബി ജെ പിയിലേക്ക്

Posted on: March 21, 2014 8:48 pm | Last updated: March 21, 2014 at 8:48 pm
SHARE

SURESH KALMADIപൂനെ: കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ ആരോപണവിധേയനായ സുരേഷ് കല്‍മാഡി ബി ജെ പിയിലേക്ക്. കോണ്‍ഗ്രസ് ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ബി ജെ പിയില്‍ പ്രവേശിക്കാനൊരുങ്ങുന്നത്. ബി ജെ പി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടില്ലെന്നും അനുയായികളുമായി തീരുമാനിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കല്‍മാഡി പറഞ്ഞു.

കോമണ്‍വെല്‍ത്ത് അഴിമതിക്കേസ് കോടതിയുടെ പരിഗണനയിലാണ്. തനിക്ക് സീറ്റ് തന്നില്ലെങ്കിലും തന്റെ ഭാര്യക്കെങ്കിലും സീറ്റ് തരാമായിരുന്നു. സീറ്റ് നിഷേധിച്ചത് തന്റെ അനുയായികളെ വേദനിപ്പിച്ചിട്ടുണ്ടെന്നും കല്‍മാഡി പറഞ്ഞു.

അതേസമയം, ബി ജെ പി നേതാക്കളാരും തന്നോട് ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.