Connect with us

Eranakulam

ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് കാലം ചെയ്തു

Published

|

Last Updated

കൊച്ചി: ആഗോള യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ (81) കാലം ചെയ്തു. ഹൃദയശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ജര്‍മനിയിലായിരുന്നു. 1964, 1982, 2000, 2004, 2008 എന്നീ വര്‍ഷങ്ങളിലാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചത്. നാലുതവണ അദ്ദേഹം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 2008ലാണ് ബാവ അവസാനമായി കേരളത്തില്‍ വന്നത്.

1980ലാണ് ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ സുറിയാനി സഭയുടെ പരമാധ്യക്ഷനായി നിയമിതനായത്. ആ വര്‍ഷം മുതല്‍ ദമാസ്‌കസിലാണ് പ്രവര്‍ത്തിച്ചുവന്നത്. 1933 പ്രേില്‍ 21ന് ഇറാഖിലെ ബാഗ്ദാദിലെ മൊസൂളിലാണ് സഖാ പ്രഥമന്‍ ജനിച്ചത്. മൊസൂള്‍, ബസ്‌റ, ബാഗ്ദാദ്, മധ്യ യൂറോപ്പ് എന്നിവിടങ്ങളില്‍ ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ടിച്ചു. 51 വര്‍ഷം അദ്ദേഹം ബിഷപ്പായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

Latest