ഇ-മെയിലുകള്‍ രഹസ്യകോഡില്‍; ജിമെയില്‍ ഇനി സുരക്ഷിതം

Posted on: March 21, 2014 5:42 pm | Last updated: March 21, 2014 at 5:47 pm
SHARE

gmailവാഷിംഗ്ടണ്‍: ഹാക്കര്‍മാര്‍ക്കും ചാരന്മാര്‍ക്കും തടയിടാന്‍ ഗൂഗിള്‍ ഇമെയിലുകള്‍ക്ക് അധിക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി. ജിമെയില്‍ വഴി അയക്കുന്ന എല്ലാ മെയിലുകളും രഹസ്യകോഡുകളാക്കി മാറ്റിയാണ് പുതിയ സംരക്ഷണമൊരുക്കിയത്. ഗൂഗിള്‍ ഡാറ്റ സെന്ററുകള്‍ക്കിടയിലുള്ള ജിമെയില്‍ വിവര കൈമാറ്റവും രഹസ്യക്കോഡിലാക്കും.

ഗൂഗിള്‍ എല്ലാ മെയിലുകളും ഹൈപ്പര്‍ടെസ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ സെക്യൂര്‍ (എച്ച്റ്റിറ്റിപി) വഴി രഹസ്യകോഡുകളാക്കി മാറ്റും. ഇങ്ങനെ സംരക്ഷിക്കപ്പെടുന്ന ഇ മെയിലുകള്‍ മറ്റാര്‍ക്കും തുറന്ന് വായിക്കാനാകില്ല.

അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിക്ക് ഗൂഗിള്‍ സേവനങ്ങള്‍ പരിശോധിക്കാന്‍ സാധിക്കുന്നുണ്ടെന്ന എഡ്വേര്‍ഡ് സ്്‌നോഡന്റെ വെളിപ്പെടുത്തല്‍ വന്നതോടെയാണ് ജിമെയില്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ഗൂഗിളിന്റെയും യാഹുവിന്റെയും ഡാറ്റസെന്ററുകളെ കണക്ട് ചെയ്യുന്ന പ്രധാന ആശയവിനിമയ ശൃംഖലയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുവെന്നായിരുന്നു സ്‌നൊഡന്റെ വെളിപ്പെടുത്തല്‍.