Connect with us

National

സോണിയാഗാന്ധിയുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പി ഹാജരാക്കണമെന്ന് യു എസ് കോടതി

Published

|

Last Updated

ന്യൂയോര്‍ക്ക്: 1984ല്‍ നടന്ന സിഖ് വിരുദ്ധ കൂട്ടക്കൊലക്ക് കാരണമായ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് യു എസ് കോടതി ആവശ്യപ്പെട്ടു. 2013 സെപ്തംബര്‍ 2നും 9നും ഇടയില്‍ സോണിയ അമേരിക്കയില്‍ ഇല്ലെന്ന് ഉറപ്പുവരുത്താനാണിതെന്ന് കോടതി അറിയിച്ചു.

കലാപവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനക്കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാഗാന്ധി ബ്രൂക്ക്‌ലിന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ ഹരജിയില്‍ കോടതി സോണിയക്ക് സമന്‍സ് അയച്ചു. എന്നാല്‍ തനിക്ക് സമന്‍സ് ലഭിച്ചിട്ടില്ലെന്നും പ്രസ്തുത സമയത്ത് താന്‍ അമേരിക്കയില്‍ ഇല്ലായിരുന്നു എന്നും സോണിയ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഉറപ്പുവരുത്താനാണ് പാസ്‌പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടിരിക്കുന്നത്.