Connect with us

Ongoing News

ഹൃദയമുണ്ടെങ്കില്‍ കാണണം ഇൗ ദൃശ്യങ്ങള്‍...

Published

|

Last Updated

സ്‌നേഹവും ആര്‍ദ്രതയും വറ്റി മനുഷ്യമനസ്സുകള്‍ കൊമ്പുകോര്‍ക്കുന്നതാണ് പുതിയ ലോകത്തെ സകല പ്രശ്‌നങ്ങള്‍ക്കും കാരണം. അസൂയയും കുശുമ്പും വൈരാഗ്യവും മൂത്ത് നന്ദികെട്ടവരായി നമ്മള്‍ അനുദിനം മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇവിടെ ഒരു മൃഗം അനുകമ്പയുടെ, സ്‌നേഹത്തിന്റെ, നന്ദിയുടെ മഹത്തായ പാഠം പകര്‍ന്നു നല്‍കുകയാണ്. ഹൃദയമുണ്ടെങ്കില്‍ ഓരോ മനുഷ്യനും ഈ ദൃശ്യമൊന്ന് കാണണം.

നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമിലുള്ള ഡിയര്‍ഗാര്‍ഡേ ബ്ലിജിഡോര്‍പ് കാഴ്ചബംഗ്ലാവില്‍ നിന്ന് പകര്‍ത്തിയാണ് ഈ ദൃശ്യം. 54കാരനായ മാരിയോ ജീവിതത്തിന്റെ സിംഹഭാഗവും കാഴ്ചബംഗ്ലാവിലെ മൃഗങ്ങളെ പരിചരിച്ചായിരുന്നു കഴിഞ്ഞിരുന്നത്. പൊടുന്നനെ അദ്ദേഹത്തിന് ഗുരുതരമായ ക്യാന്‍സര്‍ രോഗം പിടിപെട്ടു. ആശുപത്രിക്കിടക്കയില്‍ കിടിന്നിട്ട് മരണത്തോട് മല്ലടിക്കുന്നതിനിടയില്‍ മരിയോ, തന്നെ മൃഗശാലയിലേക്ക് കൊണ്ടുപോകണമെന്ന് അഭ്യര്‍ഥിച്ചു. താന്‍ പരിചരിച്ചിരുന്ന മൃഗങ്ങളെ മരിക്കുന്നതിന് മുമ്പ് അവസാനമായി ഒന്ന് കാണണം. മരിയോയുടെ ആവശ്യം തിരിച്ചറിഞ്ഞ ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ ഉടന്‍ കാഴ്ചബംഗ്ലാവില്‍ എത്തിച്ചു. പിന്നെ അവിടെ കണ്ട രംഗം ഏവരുടെയും മനസ്സലിയിക്കുന്നതായിരുന്നു. തങ്ങളെ പരിചരിച്ചിരുന്ന മരിയോയെ കണ്ട് ജിറാഫുകളില്‍ ഒന്ന് അടുത്ത് വന്ന് ഏറെ നേരം മരിയോക്ക് സ്‌നേഹ ചുംബനം നല്‍കുന്നത് കണ്ടപ്പോള്‍ അധികൃതരുടെ കണ്ണ് നിറഞ്ഞു. സ്‌നേഹത്തിന്റെ വില ഇനിയെങ്കിലും മനുഷ്യന്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍…

zoo2