യു ഡി എഫിനെ പരാജയപ്പെടുത്താന്‍ എല്‍ ഡി എഫ് നേതാക്കള്‍ സമീപിച്ചു: സരിതാ നായര്‍

Posted on: March 21, 2014 2:15 pm | Last updated: March 22, 2014 at 12:01 am
SHARE

saritha s nairആലപ്പുഴ: യു ഡി എഫ് നേതാക്കള്‍ക്കെതിരെ സംസാരിക്കാന്‍ എല്‍ ഡി എഫ് നേതാക്കള്‍ തന്നെ സമീപിച്ചു എന്ന് സോളാര്‍ കേസിലെ പ്രതി സരിതാ നായര്‍. എന്നാല്‍ ഏതെല്ലാം നേതാക്കളാണ് തന്നെ സമീപിച്ചതെന്ന് ഇപ്പോള്‍ പറയില്ലെന്നും സരിത പറഞ്ഞു. തന്നെയും കെ സി വേണുഗോപാലിനെയും ചേര്‍ത്ത് അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ആലപ്പുഴ മണ്ഡലത്തില്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ നീക്കം ചെയ്യണം. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്നെ കള്ളിയെന്ന് വിളിച്ച വി എസിന് സി ബി ഐ അന്വേഷണം നേരിടുന്ന തന്റെ മകന്റെ കാര്യത്തില്‍ എന്താണ് നിലപാടെന്നും സരിത ചോദിച്ചു.