വൈദികന്‍ കൊല്ലപ്പെട്ട സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

Posted on: March 21, 2014 2:13 pm | Last updated: March 21, 2014 at 2:56 pm
SHARE

father kj thomasബംഗളൂരു: ബംഗളൂരുവില്‍ മലയാളി വൈദികന്‍ ഫാ. ഡോ. കെ ജെ തോമസ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് വൈദികരും ഒരു വൈദിക വിദ്യാര്‍ത്ഥിയും അറസ്റ്റില്‍. ഫാ. ഏലിയാസ്, ഫാ.വില്യം പാട്രിക്, വൈദിക വിദ്യാര്‍ത്ഥിയായ പീറ്റര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന് ഒരു കൊല്ലമാവുമ്പോഴാണ് കേസില്‍ അറസ്റ്റുണ്ടാവുന്നത്. 2013 മാര്‍ച്ച് 31നാണ് സംഭവം നടന്നത്. തലക്കടിയേറ്റ നിലയില്‍ വൈദികന്റെ മൃതദേഹം ഊട്ടുപുരയില്‍ കാണപ്പെടുകയായിരുന്നു. ബംഗളൂരു യശ്വന്ത്പുരി സെന്റ് പീറ്റേഴ്‌സ് സെമിനാരിയില്‍ റെക്ടറായിരുന്ന ഫാ. കെ ജെ തോമസ് 20 വര്‍ഷമായി ഊട്ടി രൂപതയുടെ കീഴില്‍ സേവനമനുഷ്ടിച്ച് വരികയായിരുന്നു.