മുംബൈ കൂട്ടമാനഭംഗക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം

Posted on: March 21, 2014 2:09 pm | Last updated: March 21, 2014 at 7:57 pm
SHARE

RAPEമുംബൈ: നഗരത്തില്‍ 19കാരിയായ ടെലിഫോണ്‍ ഓപ്പറേറ്ററായ മാനഭംഗപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പേരെയും മുംബൈ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വിജയ് യാദവ് (19), മുഹമ്മദ് ക്വാസിം ഹാഫിസ് സീയീദ് എന്ന കാസിം ബംഗാളി (21), മുഹമ്മദ് അന്‍സാരി (28), മുഹമ്മദ് അഷ്ഫാക് ഷെയ്ഖ് എന്നിവര്‍ക്കാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ശാലിനി ഫന്‍സാല്‍കര്‍ ജോഷി ശിക്ഷവിധിച്ചത്.

2013 ജൂലൈ 31നാണ് ടെലിഫോണ്‍ ഓപ്പറേറ്റര്‍ ശക്തിമില്‍ പരിസരത്ത് വെച്ച് കൂട്ടമാനഭംഗത്തിനിരയായത്. 2013 ആഗസ്റ്റ് 22ന് ഒരു വനിതാ ഫോട്ടോ ജേണലിസ്റ്റ് ഇവിടെ വെച്ച് തന്നെ മാനഭംഗത്തിനിരയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടയിലാണ് ടെലിഫോണ്‍ ഓപ്പറേറ്റര്‍ മാനഭംഗത്തിനിരയായ സംഭവം പുറത്തുവന്നത്. വനിതാ ജേണലിസ്റ്റ് പീഡിപ്പിക്കപ്പെട്ട കേസില്‍ അഞ്ച് പേര്‍ കുറ്റക്കാരാണെന്ന് വ്യാഴാഴ്ച കോടതി വിധിച്ചിരുന്നു. ഇവരുടെ ശിക്ഷ ഈ മാസം 24ന് പ്രഖ്യാപിക്കും.

രണ്ട് കേസുകളിലുമായി പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരടക്കം 7 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ മൂന്ന് പേര്‍ രണ്ട് കേസുകളിലും പ്രതികളാണ്.