നിലപാടുമാറ്റം വി എസിനെ തിരിച്ചടിക്കുമെന്ന് കെ കെ രമ

Posted on: March 21, 2014 12:52 pm | Last updated: March 21, 2014 at 2:23 pm
SHARE

ramaകോഴിക്കോട്: മുമ്പെടുത്ത രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞത് വി എസ് അച്യുതാനന്ദന് തിരിച്ചടിയാവുമെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ. വി എസ് നല്‍കിയ പിന്തുണ ഏറെ വിലമതിക്കുന്നു. ഒരു പിതാവിന്റെ സ്ഥാനത്തുനിന്നുള്ള ആശ്വാസമാണ് വി എസിന്റെ സാന്നിദ്ധ്യംകൊണ്ട് തനിക്ക് ലഭിച്ചത്. എന്നാല്‍ വി എസിനെ കണ്ടല്ല ആര്‍ എം പി രൂപീകരിച്ചതും പ്രവര്‍ത്തിക്കുന്നതുമെന്നും കെ കെ രമ മാധ്യമങ്ങളോട് പറഞ്ഞു.

ചന്ദ്രശേഖരന്‍ വധക്കേസില്‍ വി എസ് പറഞ്ഞ കാര്യങ്ങള്‍ കേരളീയ സമൂഹത്തിന് കൃത്യമായി ഓര്‍മയുണ്ട്. വി എസിന്റെ പുതിയ നിലപാട് അതിേെന്റതായ രീതിയില്‍ ജനം വിലയിരുത്തുമെന്നും കെ കെ രമ പറഞ്ഞു. വടകരയില്‍ ശക്തമായ ചതുഷ്‌കോണ മത്സരമാണ് നടക്കാന്‍ പോവുന്നതെന്ന് രമ കൂട്ടിച്ചേര്‍ത്തു.