സോളാറില്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് വി എസ് ഹരജി നല്‍കും

Posted on: March 21, 2014 12:12 pm | Last updated: March 22, 2014 at 12:01 am
SHARE

vsതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് വി എസ് അച്ചുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ശേഖര്‍ നാഫ്‌ദൈ വി എസിന് വേണ്ടി ഹാജരാവും.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്കും ഓഫീസ് ദുരുപയോഗവും അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. എ ഡി ജി പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് പോരായ്മകളുണ്ടെന്നും ഇതില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് വി എസ് ആവശ്യപ്പെടുന്നത്.

വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് സി ബി ഐ കേസ് അന്വേഷിക്കണമെന്നാണ് വി എസ് ആവശ്യപ്പെടുക.മുന്‍ സ്റ്റാന്റിംഗ് കൗണ്‍സില്‍ അംഗം സതീശനാണ് ഹരജിക്ക് രൂപം നല്‍കിയിരിക്കുന്നത്.