Connect with us

Kerala

ടി പിയെ വി എസ് ഇറച്ചി വിലക്ക് വിറ്റുവെന്ന് തിരുവഞ്ചൂര്‍

Published

|

Last Updated

തൃശൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിലപാട് മാറ്റിയ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനെതിരെ രൂക്ഷമായ വിമര്‍ശനവുമായി വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. വി എസ് ടി പിടെ ഇറച്ചിവിലക്ക് വിറ്റുവെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. കൂറുമാറിയെ സാക്ഷിയെപ്പോലെ വി എസ്സിന്റെ മുഖം വികൃതമായിരിക്കുകയാണ്. നിലപാട് മാറ്റത്തിലൂടെ പാര്‍ട്ടിയില്‍ വി എസ്സിനുണ്ടാവുന്ന നേട്ടം ഉടന്‍ കിട്ടുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

വി എസ്സിന്റെ നിലപാട് മാറ്റത്തിനെതിരെ കെ കെ രമയും ഇന്നലെ ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. വി എസ്സിന്റെ വാക്കുകള്‍ ടി പിയുടെ ശരീരത്തിലേറ്റ അമ്പത്തിരണ്ടാമത്തെ വെട്ടാണെന്നായിരുന്നു രമയുടെ പ്രതികരണം. അതേസമയം വി എസ്സിനെ പുകഴ്ത്തി പിണറായി രംഗത്തെത്തി. വി എസ് പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണെന്നായിരുന്നു പിണറായി പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞത്.

ആര്‍ എം പി കോണ്‍ഗ്രസ്സിന്റെ വാലാണെന്നായിരുന്നു വി എസ്സിന്റെ വിമര്‍ശനം. തിരുവഞ്ചൂരും കെ കെ രമയും സംസാരിക്കുന്നത് ഒരുപോലെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ടി പി വധക്കേസ് പാര്‍ട്ടി അന്വേശിച്ചു നടപടി സ്വീകരിച്ചുകഴിഞ്ഞെന്നും അതിനപ്പുറം ഒരു പാര്‍ട്ടിക്കും ഒന്നും ചെയ്യാനാവില്ലെന്നും വി എസ് പറഞ്ഞിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വി എസ്സിന്റെ പ്രതികരണം.