പൊന്നാനിയില്‍ ഷൈലോക്ക് ആം ആദ്മി സ്ഥാനാര്‍ഥി

Posted on: March 21, 2014 8:08 am | Last updated: March 21, 2014 at 8:08 am
SHARE

മലപ്പുറം: പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ ആം ആദ്മി സ്ഥാനാര്‍ഥിയായി ഷൈലോക്ക് മത്സരിക്കും.  കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ച എട്ടാമത് ലിസ്റ്റില്‍ കേരളത്തില്‍ നിന്നും ഷൈലോക്ക് ഉള്‍പ്പെടെ രണ്ട് സ്ഥാനാര്‍ഥികളാണ് ഉള്ളത്. വെളിയങ്കോട് സ്വദേശിയായ ഷൈലോക്ക് (36) എം ബി എ, എല്‍ എല്‍ ബി ബിരുധദാരിയാണ്. പ്രമുഖ മുസ്‌ലിം മതപണ്ഡിതനും സാമ്രാജ്യത്വ വിരുദ്ധ പോരാളിയും കവിയുമായിരുന്ന വെളിയങ്കോട് ഉമര്‍ഖാസിയുടെ അഞ്ചാം തലമുറയില്‍ പെട്ട ഷൈലോക്ക് ഇരുപത് വര്‍ഷമായി പൊന്നാനിയിലെ പൊതുരംഗത്ത് സജീവമാണ്.  ബി ഒ ടി ടോള്‍ വിരുദ്ധ സമരസമിതിയുടെ മുന്നണി പ്രവര്‍ത്തകനായ അദ്ദേഹം സമര രംഗത്ത് സജീവമാണ്. അഴിമതി വിരുദ്ധ, മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ പൊന്നാനി ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി, എ എ പി പൊന്നാനി താലൂക്ക് ട്രഷറര്‍, വെളിയങ്കോട് മഹല്ല് കമ്മിറ്റി മെമ്പര്‍, ഉമര്‍ ഖാളി കുടുംബ സമിതി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.