Connect with us

Kozhikode

മര്‍കസ് ഖുര്‍ആന്‍ പഠനകേന്ദ്രം: പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കാരന്തൂര്‍: വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും അതിന്റെ പ്രചാരണത്തിനുമായി മര്‍കസില്‍ സ്ഥാപിതമായ ഖുര്‍ആന്‍ തജ്‌വീദ് ട്രെയിനിംഗ് സെന്ററിലെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം സമസ്ത ചീഫ് ഖാരിഅ് നൂറുദ്ദീന്‍ സഖാഫി നിര്‍വഹിച്ചു. ഖുര്‍ആന്‍ തജ്‌വീദ് ട്രെയിനിംഗ് സെന്ററിന്റെ 46 ാമത് ബാച്ചാണിത്.
സമസ്തയുടെ മുന്‍ ചീഫ്ഖാരിഅ് മര്‍ഹും ഹസന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 1989 ലാണ് മര്‍കസ് ഖുര്‍ആന്‍ സെന്റര്‍ ആരംഭിച്ചത്. പുതിയ ബാച്ചില്‍ 150 വിദ്യാര്‍ത്ഥികള്‍ക്കാണ് ഖുര്‍ആന്‍ പരിശീലനം നല്‍കുന്നത്. മര്‍കസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഖാരിഅ് മുഹമ്മദ് ബശീര്‍ സഖാഫി സ്വാഗതം പറഞ്ഞു. ചീഫ് ലൈബ്രേറിയന്‍ അബ്ദുല്‍ മജീദ് സഖാഫി അധ്യക്ഷത വഹിച്ചു. ഖാരിഅ് അബ്ദുറഹ്മാന്‍ സഖാഫി ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു. ഖാരിഅ് മുഹമ്മദ് ഹനീഫ് സഖാഫി നന്ദിപറഞ്ഞു.