ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു

Posted on: March 21, 2014 7:59 am | Last updated: March 21, 2014 at 7:59 am
SHARE

accidentതൃശൂര്‍: മുളങ്ങില്‍ സ്വര്‍ണാഭരണ പണിശാലയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. പാലക്കാട് പല്ലച്ചെന തൂവാന്‍കോട് വീട്ടില്‍ ടി കെ ഗിരീഷ് (27) ആണു മരിച്ചത്. ഇതോടെ സംഭവത്തില്‍ മരണസംഖ്യ അഞ്ചായി. കഴിഞ്ഞ തിങ്കളാഴ്ചയാണു മുളങ്ങില്‍ വീടിന്റെ മുകള്‍നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആഭരണ നിര്‍മാണശാലയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിയുണ്ടായത്.

സംഭവസ്ഥലത്തു തന്നെ ഒരാള്‍ മരിക്കുകയും 17 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പത്തോളം പേരുടെ നില ഗുരുതരമായിരുന്നു. വേണ്ടത്ര അനുമതി ഇല്ലാതെയാണു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും അനധികൃത സിലിണ്ടര്‍ ഉപയോഗിച്ചുവെന്നും കണ്ടെത്തിയതോടെ സ്ഥാപന ഉടമ മുളങ്ങ് കൊറ്റിക്കല്‍ സലീഷിനെ അറസ്റ്റ് ചെയ്തിരുന്നു.