എസ് എം എ മേഖലാ സമ്മേളനങ്ങള്‍ 26, 27 തീയതികളില്‍

Posted on: March 20, 2014 11:40 pm | Last updated: March 20, 2014 at 11:40 pm
SHARE

ചെര്‍പ്പുളശേരി: എസ് എം എ ദശവാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ‘മഹല്ല് നന്മയിലേക്ക്’ എന്ന പ്രമേയവുമായി എസ് എം എ മേഖലാ സമ്മേളനങ്ങള്‍ 26, 27 തീയതികളില്‍ നടക്കും.
26ന് കാലത്ത് പത്തിന് ആലത്തൂര്‍ മര്‍കസിലും രണ്ടിന് പാലക്കാട് വാദിനൂറിലും നാല് മണിക്ക് നെന്മാറ കടമ്പിടിയിലും നടക്കും. 27ന് കാലത്ത് പത്തിന് ചെര്‍പ്പുളശേരി സുന്നി സെന്ററിലും രണ്ടിന് കോങ്ങാട് സി എം സി എയിലും നാലിന് മണ്ണാര്‍ക്കാട് അബാറാറിലും നടക്കും. ആലത്തൂര്‍, പാലക്കാട്, നെന്മാറ, പട്ടാമ്പി, കരിമ്പ, മണ്ണാര്‍ക്കാട് മേഖലകളുടെ സമ്മേളനങ്ങളില്‍ സി എം എസ് തങ്ങള്‍ തൃശൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമുലൈല്ലലി, സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ മലേഷ്യ, പ്രൊഫ. കെ എം റഹീം സാഹിബ്, ഇ യാക്കൂബ് ഫൈസി ചെറുവാടി, സുലൈമാന്‍ സഖാഫി കുഞ്ഞിക്കുളം, കീലത്ത് മുഹമ്മദ് മാസ്റ്റര്‍ , അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, എന്‍ അലി മുസ് ലിയാര്‍, കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുര്‍റഹ് മാന്‍ ഫൈസി മാരായമംഗലം. കെ ഉണ്ണീന്‍കുട്ടി സഖാഫി. യു എ മുബാറക് സഖാഫി, കെ നൂര്‍മുഹമ്മദ് ഹാജി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഖാദര്‍ മുസ്‌ലിയാര്‍ കരിമ്പ് പങ്കെടുക്കും.
മഹല്ലും ദഅ്‌വത്തും, നമ്മെ അറിയുക വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. മദ്‌റസാ ദിന ഫണ്ട് ശേഖരണ ഫണ്ട് സമ്മേളനത്തില്‍ഏറ്റു വാങ്ങും.