Connect with us

International

സിറിയയുടെ 45 ശതമാനം രാസായുധ ശേഖരവും നീക്കം ചെയ്തു

Published

|

Last Updated

ദമസ്‌കസ്: സിറിയയിലെ രാസായുധ ശേഖരത്തിലെ നാല്‍പ്പത്തിയഞ്ച് ശതമാനവും നീക്കം ചെയ്തതായി രാസായുധ നിരോധന സംഘടന. പ്രസിഡന്റ് ബശര്‍ അല്‍ അസദിനെതിരെ സായുധ പ്രക്ഷോഭം നടത്തുന്ന വിമതര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ ക്രൂരമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും റഷ്യയും ചേര്‍ന്ന് തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് രാസായുധ നിര്‍മാര്‍ജന നടപടികള്‍ തുടങ്ങിയത്. യു എന്‍ നേതൃത്വത്തിലുള്ള രാസായുധ നിരോധന സംഘടന (ഒ പി സി ഡബഌയു) യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബശര്‍ അല്‍ അസദ് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
സള്‍ഫര്‍ ഘടകമായ ആയുധങ്ങള്‍ മുഴുവന്‍ രാജ്യത്തിന് പുറത്തെത്തിച്ചു കഴിഞ്ഞു. ആയുധങ്ങള്‍ മിക്കവാറും നശിപ്പിക്കുകയാണ് ചെയ്യുക. ആയുധങ്ങള്‍ സിറിയയില്‍ നിന്ന് നീക്കം ചെയ്യുകയോ ആയുധങ്ങള്‍ നശിപ്പിക്കുകയോ ചെയ്യുന്ന പ്രക്രിയ ജൂണ്‍ 30 ഓടെ പൂര്‍ത്തിയാക്കണമെന്നാണ് ഒ പി സി ഡബഌയു ലക്ഷ്യമിടുന്നത്.

Latest