Connect with us

Kerala

എസ് വൈ എസ് ജലസംരക്ഷണ ക്യാമ്പയിന്‍ നാളെ തുടങ്ങും

Published

|

Last Updated

കോഴിക്കോട്: യൗവനം നാടിനെ നിര്‍മിക്കുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തി വരുന്ന മിഷന്‍ 2014ന്റെ ഭാഗമായുള്ള ജലസംരക്ഷണ ക്യാമ്പയിന് നാളെ തുടങ്ങും.
ക്രമാതീതമായി വര്‍ധിച്ചു വരുന്ന കൊടും ചൂടും വരള്‍ച്ചയും കൊണ്ട് പൊറുതി മുട്ടുന്ന മനുഷ്യനടക്കമുള്ള ജീവികള്‍ക്ക് ജീവനാണ് ജലം. അമിതോപയോഗവും അലസമായ പാഴാക്കലും മലിനമാക്കലും കൊണ്ട് പ്രകൃതിയുടെ വരദാനമായ വെള്ളം ഭൂമിയില്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വെള്ളമില്ലാത്തവര്‍ക്ക് സൗജന്യമായി കുടിവെള്ളമെത്തിക്കലും കിണര്‍, കുളം തുടങ്ങിയ നീര്‍ത്തടങ്ങള്‍ ശുദ്ധീകരിക്കലും ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.
ലോക ജലദിനമായ നാളെ സംസ്ഥാനത്തെ ആറായിരത്തിലധികം വരുന്ന യൂനിറ്റുകളില്‍ വെള്ളത്തിന്റെ അമൂല്യതയെ കുറിച്ച് ബോധവത്കരണം നടക്കും.
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ത്വാഹാ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി പങ്കെടുത്തു.

 

Latest