ഫഌയിംഗ് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി: ജില്ലയില്‍ ഇതുവരെ പിടികൂടിയത് 1.14 കോടി

Posted on: March 20, 2014 9:57 pm | Last updated: March 20, 2014 at 9:57 pm
SHARE

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം തടയുന്നതിനുള്ള ഫഌയിംഗ് സ്‌ക്വാഡ് പ്രവര്‍ത്തനം ജില്ലയില്‍ ഊര്‍ജ്ജിതമാക്കി. ജില്ലയില്‍ ഇതുവരെ വാഹന പരിശോധനയില്‍ 1.14 കോടി രൂപ പിടികൂടി. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ അഡീഷണല്‍ തഹസില്‍ദാര്‍ എന്‍.കെ. അബ്രഹാം, തഹസില്‍ദാര്‍ (ആര്‍.ആര്‍) എം.എം.ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ സ്‌ക്വാഡ് കഴിഞ്ഞ 13 ന് തകരപ്പാടി എക്‌സൈസ് ചെക്ക്‌പോസ്റ്റിന് സമീപം നടത്തിയ പരിശോധനയില്‍ പിക്ക്അപ്പ് ജീപ്പില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ 92.5 ലക്ഷം രൂപ പിടികൂടിയിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു.
മാര്‍ച്ച് 18 ന് മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 8.91 ലക്ഷവും പിടികൂടി. തെരഞ്ഞെടുപ്പ് കാലത്ത് പണം, മദ്യം, മറ്റ് ആകര്‍ഷണീയമായ വസ്തുക്കള്‍ തുടങ്ങിയവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. പണം പിടികൂടിയ വിവരം ആദായ നുകിതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. വോട്ടെടുപ്പ് കഴിയുന്നതുവരെ പരിശോധന തുടരുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.