Connect with us

International

മലേഷ്യന്‍ വിമാനത്തിന്റെ തിരച്ചിലിനായി നോര്‍വീജിയന്‍ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍

Published

|

Last Updated

ഓസ്ലോ: കാണാത്തായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെന്ന് കരുതുന്ന ഇന്ത്യന്‍ മഹാസുദ്രത്തില്‍ നോര്‍വീജിയന്‍ കപ്പല്‍ തിരച്ചില്‍ നടത്തുന്നു. മഡഗാസ്‌കറില്‍ നിന്ന് മെല്‍ബണിലേക്ക് പോവുകയായിരുന്ന കപ്പല്‍ ഓസ്‌ട്രേലിയന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് തിരച്ചില്‍ നടത്തുന്നത്. ഓസ്്‌ട്രേലിയയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തിരച്ചില്‍ നടത്തുന്നതെന്നും ആവശ്യമുള്ള കാലം തിരച്ചിലില്‍ പങ്കാളികളാവുമെന്നും കപ്പല്‍ ഉടമകളായ ഹോഫ് ഹോട്ടോലൈനേര്‍സ് വക്താവ് ക്രിസ്റ്റ്്യന്‍ ഓസ്ലന്‍ പറഞ്ഞു.

മാര്‍ച്ച് എട്ടിന് കാണാതായ വിമാനത്തിന്റെ ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് കണ്ടെത്തിയതായി ഇന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ പ്രഖ്യാപനം നടത്തുകയായിരുന്നു. കാണാതായ വിമാനത്തിന്റെ രണ്ട് ഭാഗങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ കണ്ടെത്തിയെന്നായിരുന്നു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബട്ടിന്റെ പ്രഖ്യാപനം.