വി എസ്സിന്റെ നിലപാട് ടി പിയുടെ മേലുള്ള 52ാം വെട്ടെന്ന് രമ

Posted on: March 20, 2014 9:08 pm | Last updated: March 21, 2014 at 7:44 am
SHARE

kk ramaകോഴിക്കോട്: ആര്‍ എം പി കോണ്‍ഗ്രസിന്റെ വാലാണെന്ന വി എസ് അച്ചുതാനന്ദന്റെ പ്രസ്താവന ടി പി ചന്ദ്രശേഖരന്റെ ശരീരത്തിലേറ്റ 52ാം വെട്ടാണെന്ന് കെ കെ രമ. വി എസ്സിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് രമ ഉയര്‍ത്തിയത്. വി എസ് എന്താണ് പറഞ്ഞതെന്ന് ജനം വിലയിരുത്തും. നേരത്തെ അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ജനങ്ങളുടെ മുന്നിലുണ്ട്.

വി എസ് ആര്‍ എം പിയെ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കില്‍ സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കലായിരിക്കും അത്. ആര്‍ എം പിയുടെ കേരള യാത്ര ഉപേക്ഷിച്ചത് തിരഞ്ഞെടുപ്പ് അടുത്തതിനാലാണ്. യാത്ര ഉപേക്ഷിച്ചിട്ടില്ല. വി എസ് പാര്‍ട്ടിക്കകത്ത് ഉന്നയിക്കുന്ന കാര്യങ്ങളാണ് ആര്‍ എം പി ഉന്നയിക്കുന്നത്. ആര്‍ എം പി യഥാര്‍ത്ഥ ഇടതുപക്ഷമാണെന്നും രമ വിശദീകരിച്ചു.