തവളകള്‍ക്ക് മുറിച്ചുകടക്കാന്‍ സഹായിക്കുന്നതിന് ലണ്ടനില്‍ റോഡ് അടച്ചു

Posted on: March 20, 2014 7:35 pm | Last updated: March 20, 2014 at 7:35 pm
SHARE

landon raod
ലണ്ടന്‍: തവളകള്‍ക്ക് മുറിച്ചുകടക്കാന്‍ സൗകര്യമൊരുക്കുന്നതിന് ലണ്ടനില്‍ റോഡ് അടച്ചു. തെക്കു പടിഞ്ഞാറന്‍ ലണ്ടനിലെ റിച്ച്മണ്ട് റോഡാണ് അടച്ചത്. റിച്ച്മണ്ട് പാര്‍ക്കില്‍ നിന്ന് ഹാം കോമ്മണിലെ പ്രജനന കേന്ദ്രത്തിലേക്ക് തവളകള്‍ക്ക് സുരക്ഷിത പാത ഒരുക്കാനാണ് റോഡ് അടച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി തവളകളുടെ പ്രജനന കാലമായാല്‍ റോഡ് അടക്കുന്നത് ഇവിടെ പതിവാണ്. മൂന്നാഴ്ചക്കാലത്തേക്കാണ് ഗതാഗത നിരോധനം. ഏപ്രില്‍ നാലിന് റോഡ് വീണ്ടും തുറക്കും.

london road 2

തവളകളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നതിന് വളണ്ടിയര്‍മാരുടെ സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. ഫഌഷ് ലൈറ്റുകളും ബക്കറ്റുമൊക്കെയായി അവര്‍ സദാ ജാഗരൂഗരാണ്. റിച്ച്മണ്ട് കൗണ്‍സിലിന്റെയും ചാരിറ്റി ഫോര്‍ഗ്‌ലൈഫിന്റെയും നേതൃത്വത്തിലാണ് വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്.

london road 3

റോഡ് അടക്കുന്നതിലൂടെ വാഹനങ്ങള്‍ക്ക് അടിയില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുന്നതില്‍ നിന്ന് നൂറുക്കണക്കിന് തവളകളെയാണ് രക്ഷപ്പെടുത്താനാകുന്നത്.