നികുതി പിരിവ്: ഈ മാസം 29, 30, 31 തീയതികളില്‍ ബേങ്കുകള്‍ പ്രവര്‍ത്തിക്കും

Posted on: March 20, 2014 5:20 pm | Last updated: March 20, 2014 at 5:57 pm
SHARE

taxന്യൂഡല്‍ഹി: നികുതി പിരിവ് നടക്കുന്നതിനാല്‍ ഈ മാസം 29, 30, 31 തീയതികളില്‍ രാജ്യത്തെ ബേങ്കുകള്‍ പ്രവര്‍ത്തിക്കും. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസിന്റെ അഭ്യര്‍ത്ഥനപ്രകാരം കേന്ദ്രധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഈ ദിവസങ്ങളില്‍ ബേങ്കുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണമെന്ന് ഉത്തരവിലുണ്ട്. ഇലക്ട്രോണിക് സംവിധാനത്തിലൂടെ നികുതിയടക്കാനുള്ള സംവിധാനമൊരുക്കണമെന്നും നിര്‍ദേശത്തിലുണ്ട്.