3000 മനുഷ്യരുടെ അസ്ഥികൂടം കൊണ്ട് നിര്‍മിച്ച ക്രിസ്ത്യന്‍ ദേവാലയം

Posted on: March 20, 2014 5:38 pm | Last updated: March 20, 2014 at 5:49 pm
SHARE

2

വാഴ്‌സ: കല്ലും സിമന്റും ഇഷ്ടികയുമല്ല, ഈ ദേവാലയം പണിയാന്‍ ഉപയോഗിച്ചത് സാക്ഷാല്‍ മനുഷ്യന്റെ തലയോട്ടികളും അസ്ഥികളുമാണ്. കെട്ടുകഥയാണെന്ന് കരുതി തള്ളേണ്ട, പോളണ്ടിലെ സെര്‍മ്‌ന നഗരത്തിലുള്ള കാപ്ലിക്ക സാസിക് ചാപ്പലിന്റെ കഥയാണ് പറയുന്നത്. മുവായിരത്തിലധികം മനുഷ്യരുടെ തലയോട്ടികളും അസ്ഥികൂടങ്ങളുമാണ് ഈ ചാപ്പലിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 21000ലധികം പേരുടെ അസ്ഥികൂടങ്ങളും മറ്റും രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുമുണ്ട്.

5

1976ലാണ് വാക്ലാവ് തോമാസികയെന്ന പുരോഹിതന്‍ ഈ ചാപ്പല്‍ നിര്‍മിച്ചത്. 1618-1648 കാലഘട്ടത്തില്‍ നടന്ന യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെയും പ്ലേഗ് രോം പിടിപെട്ട് മരിച്ചവരുടെയും അസ്ഥികൂടങ്ങളാണ് ചാപ്പല്‍ നിര്‍മാണത്തിനായി ഉപയോഗിച്ചത്. 1804ലാണ് ചാപ്പലിന്റെ പണി പൂര്‍ത്തിയായത്. 1804ല്‍ തോമാസിക് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തലയോട്ടിയും ചാപ്പലിന്റെ ആള്‍ത്താരയില്‍ സൂക്ഷിച്ചു. മരണത്തെക്കുറിച്ച് ഓര്‍മിപ്പിക്കാനാണത്രെ ഈ ക്രൂരമായ ചാപ്പല്‍ നിര്‍മാണം.

chappal-3 4 3 chappal-4