വി എസ് സമുന്നതനായ നേതാവെന്ന് പിണറായി വജയന്‍

Posted on: March 20, 2014 3:32 pm | Last updated: March 20, 2014 at 5:17 pm
SHARE

pinarayiകൊല്ലം: വി എസ് അച്യുതാനന്ദന്‍ സമുന്നതനായ നേതാവാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വി എസിനെ ചുരുട്ടിക്കെട്ടാന്‍ നോക്കേണ്ടെന്നും പിണറായി പറഞ്ഞു. കൊല്ലത്ത് തെരെഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി. താന്‍ മുമ്പ് പുലര്‍ത്തിയ പല നിലപാടുകള്‍ക്കും വിരുദ്ധമായി ഇന്നലെ ഒരു ചാനല്‍ അഭിമുഖത്തില്‍ ഔദ്യോഗിക പക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു വി എസ്.

എല്‍ ഡി എഫ് വിട്ടുപോയ ആര്‍ എസ് പിയെ പിണറായി രൂക്ഷമായി വിമര്‍ശിച്ചു. യു ഡി എഫുമായി മുന്‍കൂട്ടി ധാരണയുണ്ടാാക്കിയാണ് അവര്‍ പുറത്തുപോയതെന്ന് പിണറായി പറഞ്ഞു. സി പി എം ഏകപക്ഷീയമായി തീരുമാനമെടുത്തു എന്ന് പറയുന്നത് തെറ്റാണ്. ആര്‍ എസ് പി രാഷ്ട്രീയ വഞ്ചന കാണിച്ചു. മൂന്നു തവണയായി സി പി എം മത്സരിക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് ആര്‍ എസ് പിക്ക് അറിയാമായിരുന്നു. തെറ്റിപ്പിരിയുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.