Connect with us

National

കുറഞ്ഞ വേതനം പതിനായിരം രൂപയാക്കും: സിപിഎം പ്രകടന പത്രിക

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി പി എമ്മിന്റെ പ്രകടന പത്രിക പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ പുറത്തിറക്കി. രാജ്യത്തെ മുഴുവന്‍ തൊഴില്‍ മേഖലകളിലും കുറഞ്ഞ പ്രതിമാസ വേതനം പതിനായിരം രൂപയാക്കുമെന്നതാണ് വാഗ്ധാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. കസ്തൂരി രംഗന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കില്ലെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി പുതിയ വിശാലവിദ്ഗധ സിമതി രൂപീകരിക്കുമെന്നും പത്രികയില്‍ പറയുന്നു.

പാര്‍ലിമെന്റിന്റെ അംഗീകാരമില്ലാതെ ആധാര്‍ നടപ്പാക്കില്ല, ഭക്ഷ്യസുരക്ഷാ നിയമം പൊളിച്ചെഴുതും, ആദായ നികുതി അടക്കുന്നവര്‍ ഒഴികെ എല്ലാ വ്യക്തികള്‍ക്കും പ്രതിമാസം രണ്ട് രൂപ നിരക്കില്‍ 7 കിലോ അരി, വാര്‍ധക്യകാല പെന്‍ഷന്‍ നാലായിരം രൂപയാക്കും തുടങ്ങിയവയാണ് മറ്റു വാഗ്ധാനങ്ങള്‍.

ബി ജെ പിയുടെ വര്‍ഗീയ അജണ്ടകളേയും കോണ്‍ഗ്രസിന്റെ സാമ്പത്തിക നയത്തേയും രൂക്ഷമായി എതിര്‍ക്കുന്നതാണ് പ്രകടന പത്രിക. ദേശീയ തലത്തില്‍ മതേതര ബദല്‍ ശക്തിപ്പെടുത്തുമെന്നും വധശിക്ഷ നിര്‍ത്തലാക്കുമെന്നും വനിതാ സംവരണ ബില്‍ നടപ്പാക്കുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നുണ്ട്.

ആര്‍ എസ് പി ഇപ്പോഴും ഇടതുമുന്നണിക്ക് ഒപ്പമാണെന്ന് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കാരാട്ട് പറഞ്ഞു. കേരളത്തില്‍ യു ഡി എഫിനൊപ്പം പോയവരെ ആര്‍ എസ് പിക്കാരായി അവരുടെ ദേശീയ നേതൃത്വം തന്നെ കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest