എസ് വൈ എസ് ജില്ലാ വ്യാപാരി വ്യവസായി സംഗമം 23ന്

Posted on: March 20, 2014 12:39 pm | Last updated: March 20, 2014 at 12:39 pm
SHARE

കോഴിക്കോട്: യൗവനം നാടിനെ നിര്‍മിക്കുന്നു എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം നടത്തുന്ന മിഷന്‍ 2014 ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വ്യാപാരി വ്യവസായി സംഗമം മാര്‍ച്ച് 23ന് വൈകീട്ട് നാലിന് മര്‍കസ് കോംപ്ലക്‌സ് ഇസ്‌ലാമിക് ദഅ്‌വ സെന്ററില്‍ നടക്കും. വ്യാപാരി വ്യവസായികള്‍ക്ക് സമൂഹത്തിലുള്ള സ്വാധീനവും ബന്ധങ്ങളും ദീനീ പ്രബോധന രംഗത്ത് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളെക്കുറിച്ചുള്ള പഠനവും ചര്‍ച്ചയുമാണ് സംഗമത്തിന്റെ മുഖ്യഅജണ്ഡ. സംഗമം ജില്ലാപ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫിയുടെ അധ്യക്ഷതയില്‍ എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. ത്വാഹാ തങ്ങള്‍ സഖാഫി, എന്‍ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കലാം മാവൂര്‍, ആപ്‌കോ ഗ്രൂപ്പ് എം ഡി. എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, അപ്പോളോ ഗ്രൂപ്പ് ചെയര്‍മാന്‍ സി പി മൂസ ഹാജി, വിക്ടറി ഗ്രൂപ്പ് ചെയര്‍മാന്‍ ബി പി സിദ്ദീഖ് ഹാജി കോവൂര്‍, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് റഹ്മത്തുല്ല സഖാഫി സംബന്ധിക്കും.